രജനികാന്ത് യുഎസിലേക്ക്, യാത്ര സ്‌പെഷല്‍ ഫ്‌ലൈറ്റില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (12:45 IST)

രജനികാന്ത് യുഎസിലേക്ക്. മെഡിക്കല്‍ ചെക്കപ്പിനു വേണ്ടിയാണ് താരം പോകുന്നത്. കോവിഡ് സാഹചര്യത്തില്‍ യാത്രയ്ക്കുള്ള അനുമതിക്കായി നടന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.കേന്ദ്രം അദ്ദേഹത്തിന് അനുമതി നല്‍കി എന്നും കേള്‍ക്കുന്നു.യുഎസിലേക്കുള്ള പ്രത്യേക വിമാനത്തില്‍ രജനി യാത്രചെയ്യുമെന്നും അറിയിച്ചു.

14 പേരെ ഉള്‍ക്കൊള്ളുന്ന സ്‌പെഷ്യല്‍ ഫ്‌ലൈറ്റിലാണ് നടന്റെ യാത്ര.തന്റെ കുടുംബാംഗങ്ങളില്‍ ചിലരെയും കൂടെ കൊണ്ടുപോകും. ധനുഷ് കുടുംബത്തോടൊപ്പം യുഎസ്എയിലുണ്ട്.തന്റെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം


അതേസമയം അണ്ണാത്തെ ചിത്രീകരണം നടന്‍ പൂര്‍ത്തിയാക്കി. തന്റെ ഭാഗത്തിന്റെ ഡബ്ബിംഗ് അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :