1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jagame Thandhiram trailer release date announced

'ജഗമേ തന്തിരം' ട്രെയിലര്‍ നാളെ, പുതിയ വിവരങ്ങള്‍ ഇതാ !

ധനുഷ്
മാസങ്ങളോളമായി ധനുഷിന്റെ 'ജഗമേ തന്തിരം' കാണുവാനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു. വൈകിയാണെങ്കിലും അടുത്തിടെ ചിത്രം ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെ ജൂണ്‍ 18 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന ട്രെയിലര്‍ റിലീസ് ഡേറ്റ് പുറത്തുവന്നു.
 
ജൂണ്‍ 1 ന് ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുന്നു. കഴിഞ്ഞയാഴ്ച സിനിമയിലെ ഒരു ഗാനം പുറത്തുവന്നിരുന്നു. ധനുഷും ഐശ്വര്യ ലക്ഷ്മിയും ചേര്‍ന്നുള്ള നേതു എന്നു തുടങ്ങുന്ന റൊമാന്റിക് ഗാനം ശ്രദ്ധനേടിയിരുന്നു.
 
കാര്‍ത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജഗമേ തന്തിരം' ആക്ഷന്‍ പായ്ക്ക്ഡ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ്.സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളായി ഡബിള്‍ റോളിലാണ് ധനുഷ് എത്തുന്നത് എന്നാണ് വിവരം. സഞ്ചന നടരാജനാണ് മറ്റൊരു നായിക. ജോജു ജോര്‍ജും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ശ്രദ്ധേയമായ വേഷത്തില്‍ കുണ്ടറ ജോണി,മേപ്പടിയാന്‍ റിലീസിനൊരുങ്ങുന്നു