കെ ആര്‍ അനൂപ്|
Last Modified വെള്ളി, 28 മെയ് 2021 (17:35 IST)
ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത മിസ്റ്ററി-ത്രില്ലര്‍ ചിത്രമാണ് ഇരുള്‍. ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമയിലെ പ്രധാന ലൊക്കേഷന്‍ ആയിരുന്നു കുട്ടിക്കാനം. അവിടുത്തെ പഴയൊരു ബ്രിട്ടീഷ് സ്‌റ്റൈല്‍ ബംഗ്ലാവില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ആ ബംഗ്ലാവ് ഇരുളില്‍ കണ്ട വിന്‍ടേജ് സ്‌റ്റൈല്‍ ബംഗ്ലാവ് ആക്കിയതിന് പിന്നീട് കഷ്ടപ്പാടിനെക്കുറിച്ച് തുറന്നു പറയുകയാണ് കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി.
'ഇരുളിനു വേണ്ടി കോടമഞ്ഞ് നിറഞ്ഞ മലമുകളിലെ പഴയ ബംഗ്ലാവ് തിരഞ്ഞു നടന്ന് അവസാനം കുട്ടിക്കാനത്ത് നിന്നാണ് അത് തപ്പിയെടുത്തത്. ചുവരുകള്‍ക്കെല്ലാം വെള്ള പെയിന്റ് അടിച്ച് ഏകദേശം ശ്യൂന്യമായി കിടക്കുന്ന പഴയൊരു ബ്രിട്ടീഷ് സ്‌റ്റൈല്‍ ബംഗ്ലാവ്. പതിനഞ്ച് ദിവസങ്ങള്‍ കൊണ്ട് നമ്മളത് ഒരു ദുരുഹത നിറഞ്ഞ മറ്റൊരു വിന്‍ടേജ് സ്‌റ്റൈല്‍ ബംഗ്ലാവ് ആക്കിയെടുത്തു'- അജയന്‍ ചാലിശ്ശേരി കുറിച്ചു.