1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. New single from Dhanush-Aishwarya Lekshmi starrer Jagame Thandhiram

പ്രണയ ഭാവത്തില്‍ ഐശ്വര്യ ലക്ഷ്മിയും ധനുഷും,ജഗമേ തന്തിരത്തിലെ മൂന്നാമത്തെ ഗാനം ഉടന്‍

ധനുഷ്
ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജഗമേ തന്തിരം. നെറ്റ്ഫ്‌ലിക്‌സിലൂടെ ജൂണ്‍ 18 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.റിലീസിന് ഒരാഴ്ച മാത്രം ശേഷിക്കെ, സിനിമയുടെ പ്രമോഷനുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.ശനിയാഴ്ച (മെയ് 22) ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവരും. ധനുഷും ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ചുള്ള ഒരു പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടാണ് നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്.സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
 
'നേതു' എന്ന തുടങ്ങുന്ന ഈ ഗാനത്തിന്റെ തെലുങ്ക് പതിപ്പും ഇതേദിവസം പ്രേക്ഷകരിലേക്ക് എത്തും.ഇതൊരു ആക്ഷന്‍ പായ്ക്ക്ഡ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ്.സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളായി ഡബിള്‍ റോളിലാണ് ധനുഷ് എത്തുന്നത് എന്നാണ് വിവരം. സഞ്ചന നടരാജനാണ് മറ്റൊരു നായിക. ജോജു ജോര്‍ജും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  
അടുത്ത ലേഖനം
'സ്വര്‍ണ്ണ ഹൃദയമുളള ഭീമായി ജൂനിയര്‍ എന്‍ടിആര്‍ '; സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ആര്‍ആര്‍ആര്‍ ടീം