കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 25 മെയ് 2021 (12:37 IST)
മണി ഹെയ്സ്റ്റ് നാലാം ഭാഗം അവസാനിച്ചത് മുതല്‍ അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആസ്വാദകര്‍. വെബ്സീരീസിന്റെ റിലീസ് തിയതി നിര്‍മ്മാതാക്കള്‍ പുറത്തിട്ടു. അഞ്ചാം സീസണ്‍ 2 ഭാഗങ്ങളായാണ് എത്തുന്നത്. ഫസ്റ്റ് പാര്‍ട്ട് സെപ്തംബര്‍ മൂന്നിനും രണ്ടാമത്തേത് ഡിസംബര്‍ മൂന്നിനും പ്രേക്ഷകരിലേക്ക് എത്തും.
അതേസമയം ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോ യൂട്യൂബില്‍ തരംഗമാകുകയാണ്. ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 1.8 മില്യണ്‍ കാഴ്ചക്കാര്‍ വീഡിയോ കണ്ടു കഴിഞ്ഞു.
സ്പാനിഷ് വെബ് സീരീസായ മണി ഹെയ്സ്റ്റിന് ലോകമെമ്പാടും കാഴ്ചക്കാര്‍ ഉണ്ട്. അവസാന സീസണിന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്നാണ് വിവരം.