കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 18 മെയ് 2021 (14:46 IST)
മാസങ്ങളായി ധനുഷിന്റെ ഹോളിവുഡ് ചിത്രമായ 'ദ ഗ്രേ മാന്‍' ചിത്രീകരണം ആരംഭിച്ചിട്ട്.റൂസ്സോ ബ്രദേഴ്സാണ് ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ഇന്ത്യന്‍ യുവ നടി കൂടി ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഐശ്വര്യ സോനാര്‍ എന്ന താരം ധനുഷിനൊപ്പം ഈ ചിത്രത്തില്‍ അഭിനയിക്കും.ഓഡിഷനിലൂടെയാണ് നടിക്ക് അവസരം ലഭിച്ചത്.
200 മില്യണ്‍ ഡോളര്‍ ബഡ്ജറ്റില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ആക്ഷന്‍ ത്രില്ലറാണ് ദ ഗ്രേ മാന്‍ . രണ്ട് കൊലയാളികളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.