1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. New single from Dhanush-Aishwarya Lekshmi starrer Jagame Thandhiram

വീണ്ടും ധനുഷ് പാടി, 'ജഗമേ തന്തിരം' മൂന്നാമത്തെ ഗാനവും യൂട്യൂബില്‍ തരംഗമാകുന്നു

ധനുഷ്
ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജഗമേ തന്തിരം. നെറ്റ്ഫ്‌ലിക്‌സിലൂടെ ജൂണ്‍ 18 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തുവന്നു.'നേതു' എന്ന് തുടങ്ങുന്ന പാട്ടിന് വരികള്‍ ഒരുക്കിയതും പാടിയതും ധനുഷ് തന്നെയാണ്. സന്തോഷ് നാരായണിന്റെതാണ് സംഗീതം. പുറത്തുവന്ന നിമിഷനേരം കൊണ്ട് തന്നെ യൂട്യൂബില്‍ തരംഗമാകുകയാണ് ഈ ഗാനവും.
 
ധനുഷ്-ഐശ്വര്യ ലക്ഷ്മി തമ്മിലുള്ള പ്രണയ രംഗങ്ങളാണ് വീഡിയോ സോങ്ങില്‍ കാണാനാകുക.ഇതൊരു ആക്ഷന്‍ പായ്ക്ക്ഡ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ്.സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളായി ഡബിള്‍ റോളിലാണ് ധനുഷ് എത്തുന്നത് എന്നാണ് വിവരം. സഞ്ചന നടരാജനാണ് മറ്റൊരു നായിക. ജോജു ജോര്‍ജും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  
അടുത്ത ലേഖനം
'ഓപ്പറേഷന്‍ ജാവ' സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ ഫോണില്‍ വിളിച്ച് സുരേഷ് ഗോപി, അണിയറ പ്രവര്‍ത്തകര്‍ ആവേശത്തില്‍