അനുബന്ധ വാര്‍ത്തകള്‍
- യുവനടിയുടെ ഗുരുതര ലൈംഗിക ആരോപണം അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു
- പാര്‍വതി കഴിവുള്ള നടിയാണ്, പവര്‍ ഗ്രൂപ്പ് ഒരാളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് വിശ്വസിക്കുന്നില്ലെന്ന് നടന് സിദ്ദിഖ്
- കുടുംബത്തില്‍ പുതിയ അതിഥി; മുത്തച്ഛനായ സന്തോഷത്തില്‍ സിദ്ദിഖ്
- നടന് സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു; സെക്രട്ടറി ബാബുരാജ്
- 'ഒരിക്കലും വിവാഹം കഴിക്കരുത്': നവാസുദ്ദീന്‍ സിദ്ദീഖി
നടിയുടെ പരാതിയിൽ കേസെടുത്താൽ അതിനെ നേരിടേണ്ടത് സിദ്ദിക്കാണ് : ജഗദീഷ്
തിരുവനന്തപുരം: ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന പ്രകാരമുള്ള ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് അമ്മ വൈസ് പ്രസിഡണ്ട് ജഗദീഷ് പറഞ്ഞു. സിദ്ധിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു.നടിയുടെ പരാതിയിൽ കേസെടുത്താൻ അതിനെ നേരിടേണ്ടത് സിദ്ദിഖാണ് എന്നും അമ്മ എന്ന നിലയിൽ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു. അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്.
ആരോപണ വിധേയർക്ക് പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും.ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി.