അനുബന്ധ വാര്‍ത്തകള്‍
- ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ഒളിപ്പിച്ചത് ചതിയാണെന്ന് നടി മാല പാര്‍വതി
- വഴക്കുണ്ടാക്കാനും പിണങ്ങാനും ഇനി അച്ഛനില്ല, കുറിപ്പുമായി നടി പാര്‍വതി കൃഷ്ണ
- ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലെ മികച്ച നടി; പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍
- വിക്രവും പാര്‍വതിയും,തങ്കലാനിലെ പുതിയ വീഡിയോ സോങ് പുറത്ത്
- ഒരു ദേശീയ അവാര്ഡിനുള്ളതെല്ലാം ചെയ്തുവച്ചിട്ടുണ്ട്; തങ്കലാനില്‍ വിക്രത്തിനൊപ്പം കൈയടി നേടി പാര്‍വതി
പാര്‍വതി കഴിവുള്ള നടിയാണ്, പവര്‍ ഗ്രൂപ്പ് ഒരാളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് വിശ്വസിക്കുന്നില്ലെന്ന് നടന്‍ സിദ്ദിഖ്
പാര്‍വതി കഴിവുള്ള നടിയാണെന്നും പവര്‍ ഗ്രൂപ്പ് ഒരാളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും നടന്‍ സിദ്ദിഖ്. നടി പാര്‍വതി തിരുവോത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ദിഖ്. ആര്‍ക്കും അവസരങ്ങള്‍ നിഷേധിക്കാന്‍ സാധിക്കില്ല, വിജയിച്ച സിനിമകളുടെ ഭാഗമായവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയേ ഉള്ളു. ആര്‍ക്കും ആരെയും കഥാപാത്രങ്ങള്‍ക്ക് ആയി നിര്‍ദേശിക്കാന്‍ കഴിയില്ല. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയാണ് ആദ്യ സമീപിക്കുന്നത്. അവരെ ലഭിക്കാതെ വരുമ്പോഴാണ് മറ്റൊരാളെ നോക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു.
പാര്‍വതി എത്രയോ നല്ല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ അടുത്ത് ഇറങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചു. താനും അഭിനയിക്കുന്ന ആളാണ്. സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് തനിക്കും പറയാമല്ലോ എന്നും സിദ്ദിഖ് പറഞ്ഞു.