1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actor Siddique becomes a grandfather

കുടുംബത്തില്‍ പുതിയ അതിഥി; മുത്തച്ഛനായ സന്തോഷത്തില്‍ സിദ്ദിഖ്

Siddique
Siddique
മുത്തച്ഛനായ സന്തോഷത്തില്‍ നടന്‍ സിദ്ദിഖ്. സിദ്ദിഖിന്റെ മകനും നടനുമായ ഷാഹിന്‍ സിദ്ദിഖിനും മരുമകള്‍ ഡോക്ടര്‍ അമൃതാദാസിനും പെണ്‍കുട്ടി പിറന്നിരിക്കുകയാണ്. അമൃത തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. ജൂലൈ 10നാണ് ഇരുവര്‍ക്കും കുഞ്ഞു പിറന്നത്. എങ്കിലും ഇപ്പോഴാണ് ആരാധകരുമായി ഈ സന്തോഷം പങ്കുവെച്ചത്.
 
കഴിഞ്ഞമാസമാണ് സിദ്ദിഖിന്റെ മൂത്തമകന്‍ സാപ്പി അന്തരിച്ചത്. മരണത്തിന്റെ വിഷമത്തിലായിരുന്നു സിദ്ദിഖും കുടുംബവും. 2022 മാര്‍ച്ചിലായിരുന്നു ഷാഹിനും അമൃതയും വിവാഹംകഴിച്ചത്. രണ്ടു കുഞ്ഞിക്കാലുകള്‍ കൊണ്ട് ഞങ്ങളുടെ കുടുംബം കൂടുതല്‍ വളര്‍ന്നതായി അമൃത ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ദ്രജിത്തിന്റെ നായികയായി അനശ്വര രാജന്‍ എത്തുന്നു, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ച്‌ലര്‍ തേര്‍ഡ് ലുക്ക് പുറത്ത്