1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor Siddique is new AMMA general secretary

നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു; സെക്രട്ടറി ബാബുരാജ്

Actor Siddique
നടന്‍ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയന്‍ ചേര്‍ത്തല എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി ബാബുരാജാണ് തിരഞ്ഞെടുക്കപ്പെട്ടത്. അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി - കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനുമോഹന്‍, ടൊവീനോ തോമസ്, അന്‍സിബ ഹസന്‍, സരയു. 
 
ഒരു വനിതയെ അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിക്കും. അമ്മ ബൈലോ പ്രകാരം നാല് വനിതകള്‍ ഭരണ സമിതിയില്‍ ഉണ്ടാകണം. ഷീലു എബ്രഹാം കുക്കുപരമേശ്വരന്‍, മഞ്ജു പിള്ള എന്നിവരെ പരിഗണിക്കണമെന്ന് ഒരു വിഭാഗം വനിതകള്‍ ആവശ്യപ്പെട്ടു.
അടുത്ത ലേഖനം
മീരയുമൊത്ത് ഹണിമൂണിലാണോ? പരിഹാസങ്ങൾക്ക് മറുപടിയായി ഭാര്യയ്ക്ക് സ്നേഹചുംബനം നൽകുന്ന ചിത്രങ്ങൾ പങ്കുവെച്ച് വിപിൻ