അനുബന്ധ വാര്‍ത്തകള്‍
- പിണറായിക്ക് അഭിനന്ദനവുമായി മോഹൻലാലും സിനിമാലോകവും
- വിജയ് സേതുപതിയും വിക്രമും അല്ല, അല്ലു അർജുന്റെ വില്ലനാകാൻ ആര്യ ?
- അർജുൻ ടെൻഡുൽക്കറുടെ ഒരോവറിൽ 21 റൺസ്, ബാറ്റിങ് വെടിക്കെട്ട് തീർത്ത് സൂര്യകുമാർ യാദവ്
- 2020ൽ ട്വിറ്ററിൽ തരംഗം, മോഹൻലാലിനും കീർത്തി സുരേഷിനും വൻ നേട്ടം !
- സപ്തതിയുടെ നിറവിൽ സൂപ്പർസ്റ്റാർ, ആശംസകളുമായി മോഹൻലാലും ദിലീപും ദുൽഖർ സൽമാനും !
ദിലീപിന്‍റെ ജാക്ക് ഡാനിയൽ ഹിന്ദി പതിപ്പ് ലീക്കായി, വ്യാജന്‍ കണ്ടത് 15 ലക്ഷം പേര്‍; വമ്പന്‍ സ്വീകരണത്തില്‍ ഞെട്ടി അണിയറ പ്രവര്‍ത്തകര്‍
ദിലീപ്, അർജുൻ എന്നിവര്‍ പ്രധാന വേഷങ്ങളിൽ എത്തി 2019-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ജാക്ക് ആൻഡ് ഡാനിയൽ'. സിനിമയുടെ ഹിന്ദി ഡബ്ബിങ് പതിപ്പ് ലീക്കായി എന്നതാണ് പുതിയ വാര്‍ത്ത. വ്യാജ പതിപ്പ് യൂട്യൂബിൽ ഇറങ്ങിയതോടെ ഹിന്ദി ഡബ്ബിങ് അവകാശം സ്വന്തമാക്കിയ കമ്പനി രംഗത്തെത്തി. ഇതോടെ ഡബ്ബഡ് പതിപ്പ് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ഹിന്ദി മൊഴിമാറ്റ ചിത്രം ഇതിനകം 15 ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു. ഹിന്ദി പതിപ്പ് യൂട്യൂബിൽ എത്തിയിട്ട് അധികം ആയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ചിത്രത്തിന് അന്യഭാഷകളിൽ നിന്ന് നല്ല പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും
സ്റ്റൈലിഷ് ഗെറ്റപ്പിൽ ഉള്ള നായകന്മാരും ഒക്കെ അതിനുള്ള കാരണങ്ങൾ ആയേക്കാം. കള്ളപ്പണവും ബാങ്ക് റോബറിയും സൈനിക സേവനത്തിന്റെ പ്രസക്തിയും എല്ലാമാണ് സിനിമ പറഞ്ഞത്.
അഞ്ജു കുര്യൻ, സൈജു കുറുപ്പ്, ഇന്നസെന്റ്, ദേവൻ, അശോകൻ, ജനാർദ്ദനൻ, സുരേഷ് കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്. എസ്എൽപുരം ജയസൂര്യ സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു എങ്ങും നിന്നും ലഭിച്ചത്. തമിൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമിൻസാണ് ഈ ചിത്രം നിർമ്മിച്ചത്.