കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 11 ജനുവരി 2021 (19:43 IST)
അടഞ്ഞുകിടക്കുന്ന കേരളത്തിലെ തിയേറ്ററുകൾ ഒരിടവേളയ്ക്കുശേഷം തുറക്കുകയാണ്. 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള വിനോദനികുതി ഒഴിവാക്കുവാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അടഞ്ഞുകിടന്ന പത്തുമാസത്തെ മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ബാക്കി ഗഡുക്കളായി അടയ്ക്കുവാനും തീരുമാനിച്ചു. സിനിമ മേഖലയ്ക്ക് ഊർജ്ജം പകരുന്ന ഈ തീരുമാനത്തിന് മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
"മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സ്നേഹാദരങ്ങൾ" - മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
നടൻ ദിലീപും തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും മുഖ്യമന്ത്രിക്കും സംസ്ഥാനസർക്കാറിനും നന്ദി അറിയിച്ചു. തീയേറ്ററുകൾ തുറന്നാൽ അടുത്തുതന്നെ മലയാള ചിത്രങ്ങൾ റിലീസ് ഡേറ്റ് പ്രഖ്യാപിക്കും.