സപ്‌തതിയുടെ നിറവിൽ സൂപ്പർസ്റ്റാർ, ആശംസകളുമായി മോഹൻലാലും ദിലീപും ദുൽഖർ സൽമാനും !

കെ ആർ അനൂപ്| Last Modified ശനി, 12 ഡിസം‌ബര്‍ 2020 (14:15 IST)
സപ്തതിയുടെ നിറവിൽ സൂപ്പർസ്റ്റാർ രജനികാന്ത്. ആശംസകളുമായി മലയാള സിനിമ ലോകവും. രാഷ്ട്രീയത്തിലേക്ക് സ്റ്റൈൽ മന്നൻ ചുവടുവെക്കുന്ന ജന്മദിനം കൂടിയാണെന്ന പ്രത്യേകതകൂടിയുണ്ട് ഇത്തവണ. അതിനാൽ തന്നെ ആരാധകരും അണികളും ആവേശത്തിലാണ്. മോളിവുഡിലെ ഒട്ടനവധി സെലിബ്രേറ്റികളാണ് തമിഴകത്തെ താര രാജാവിന് ആശംസകൾ നേർന്നത്.

മുതൽ വരെ നീളും ആ ലിസ്റ്റ്. "#HBD Superstar " എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. മോഹൻലാൽ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഐശ്വര്യ ലക്ഷ്മി, തുടങ്ങി നിരവധി പേരാണ് രജനിക്ക് ആശംസകൾ നേർന്നത്.

ജനങ്ങൾക്ക് നടുവിൽ നേതാവായ നിൽക്കുന്ന രജനിയുടെ കോമൺ ഡിപി ആണ് സിനിമാതാരങ്ങളും പങ്കുവെച്ചത്. അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവേശനം ചർച്ചയാകുമ്പോൾ പിറന്നാൾ പോസ്റ്ററിലും അത് വ്യക്തമായി കാണാം. ഇനി തമിഴക രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന പുതിയ മാറ്റങ്ങളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. താര രാഷ്ട്രീയം ഇത്തവണയും ആവർത്തിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :