അർജുൻ ടെൻഡുൽക്കറുടെ ഒരോവറിൽ 21 റൺസ്, ബാറ്റിങ് വെടിക്കെട്ട് തീർത്ത് സൂര്യകുമാർ യാദവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2020 (19:05 IST)
സയ്യിദ് മുഷ്‌താഖ് അലി ടൂർണമെന്റിന് മുന്നോടിയായുള്ള ടി20 പരിശീലനമത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകനും ഇടം കയ്യൻ മീഡിയം പേസറുമായ അർജുൻ ടെൻഡുൽക്കറുടെ ഒരോവറിൽ 21 റൺസടിച്ച് സൂര്യകുമാർ യാദവ്.

മുംബൈയുടെ ടീമംഗങ്ങൾ തമ്മിൽ നടന്ന പരിശീലനമത്സരത്തിലായിരുന്നു സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് പ്രകടനം.മത്സരത്തില്‍ സൂര്യകുമാര്‍ നയിച്ച ടീം
ബി യുവതാരം യശസ്വി ജയ്‌സ്വാള്‍ ടീം ഡിക്കെതിരെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് അടിച്ചുകൂട്ടിയത്. ഐപിഎല്ലിലെ മിന്നും ഫോം ആവർത്തിച്ച സൂര്യകുമാർ യാദവ് 47 പന്തിൽ 120 റൺസ് നേടി.10 ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്‍റെ ഇന്നിംഗ്സ്.

നേരത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനായി 14 കളികളില്‍ 480 റണ്‍സടിച്ച സൂര്യകുമാറിനെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :