സൂര്യയുടെ 'വാടിവാസല്‍' ഷൂട്ടിംഗ് സെപ്റ്റംബറില്‍, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 ജൂണ്‍ 2021 (12:42 IST)

ഓരോ കഥാപാത്രങ്ങളും മനോഹരമാക്കാന്‍ ആയി തന്നാല്‍ കഴിയുന്ന അത്രയും പരിശ്രമിക്കാറുണ്ട് സൂര്യ. വെട്രിമാരനൊപ്പം നടന്റെ വരാനിരിക്കുന്ന ചിത്രമായ 'വാടിവാസല്‍' നെ കുറിച്ചാണ് ചര്‍ച്ച.

ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്. വളരെ വേഗത്തില്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനും നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നു.

അതേസമയം സംവിധായകന്‍ പാണ്ടിരാജിനൊപ്പം തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍.അടുത്ത ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാടിവാസല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നടന്‍ ശ്രമിക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്റെ പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :