കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 9 ജൂണ്‍ 2021 (09:06 IST)
വിനയ് ഫോര്‍ട്ടിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാകാന്‍ സാധ്യതയുണ്ട് മാലിക്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോകുന്ന സിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മകള്‍ ഇടയ്ക്കിടെ നടന്‍ പങ്കുവയ്ക്കാറുണ്ട്. നിമിഷയ്ക്ക് ഒപ്പമുള്ള ചിത്രം നടന്‍ പങ്കുവെച്ചു.വിനയ് ഫോര്‍ട്ടിന്റെ സഹോദരിയുടെ വേഷത്തിലാണ് നിമിഷ എത്തുന്നത്. റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡേവിഡ് എന്ന ഉറ്റ സുഹൃത്തായി വിനയ് ചിത്രത്തിലുടനീളം ഉണ്ടാകും.
30 കോടിയോളം രൂപ ചെലവിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നു. പിന്നീട് മെയ് 13 ലേക്ക് റിലീസ് മാറ്റി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും തിയേറ്ററുകള്‍ അടച്ചപ്പോള്‍ വീണ്ടും പ്രദര്‍ശന തീയതി മാറ്റേണ്ടി വന്നിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്.