1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Indian 3 eyeing direct ott release says reports

ട്രോളുകളിൽ മനസ്സ് മടുത്തു, ഇനി നാണം കെടാനില്ല, ഇന്ത്യൻ 3 ഇറങ്ങുക ഒടിടി റിലീസായി?

KamalHaasan,Indian 2
തമിഴ് സിനിമയില്‍ അഭിനയം, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ മേഖലകളിലെല്ലാം മികച്ച് നില്‍ക്കുന്ന താരമാണ് കമല്‍ഹാസന്‍. സകലകലാവല്ലഭന്‍ എന്നറിയപ്പെടുന്ന കമല്‍ഹാസന്‍ ചിത്രങ്ങള്‍ തമിഴ് സിനിമയെ തന്നെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ സിനിമകളായിരുന്നു. അതുകൊണ്ട് തന്നെ കമല്‍ഹാസനും ശങ്കറും നീണ്ട കാലത്തിന് ശേഷം ഒന്നിച്ച ഇന്ത്യന്‍ 2വിന് മുകളില്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ സിനിമയുടെ റിലീസിന് ശേഷം വലിയ പരിഹാസമാണ് ശങ്കറും കമല്‍ഹാസനും ഏറ്റുവാങ്ങിയത്. 
 
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ച സിനിമ തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ പരാജയമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങളുടെ ചിത്രീകരണം ഒരേസമയം പൂര്‍ത്തിയായിരുന്നു. ഇന്ത്യന്‍ 2വിന്റെ ക്ലൈമാക്‌സില്‍ ഇന്ത്യന്‍ 3 ട്രെയ്ലര്‍ കാണിക്കുകയും ചെയ്തിരുന്നു. കാജല്‍ അഗര്‍വാളാണ് ഇന്ത്യന്‍ 3യില്‍ നായികയായി എത്തുന്നത്. ഇന്ത്യന്‍ 2 റിലീസിന് പിന്നാലെത്തന്നെ മൂന്നാം ഭാഗവും പുറത്തിറക്കാനായിരുന്നു നിര്‍മാതാക്കളുടെ തീരുമാനം. എന്നാല്‍ ഇന്ത്യന്‍ 2 വിന് ലഭിച്ച മോശം പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ 3 ഒടിടി റിലീസായി മാത്രം പ്രദര്‍ശിപ്പിക്കാനാകുമോ എന്ന ശ്രമങ്ങളിലാണ് പ്രൊഡക്ഷന്‍ ഹൗസ്.
 
നേരിട്ടുള്ള ഒടിടി റിലീസ് നടക്കണമെങ്കില്‍ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സിന് വലിയ തുക തന്നെ ഇന്ത്യന്‍ 3യ്ക്ക് ലഭികേണ്ടതായി വരും. ഇതിനുള്ള ചര്‍ച്ചകളിലാണ് നിര്‍മാതാക്കള്‍ എന്നാണ് വിവരം. കമല്‍ ഹാസന്‍, ശങ്കര്‍ എന്നിവര്‍ ഈ തീരുമാനത്തിന് ഒപ്പമാണോ എന്നത് വ്യക്തമല്ല.
 
അടുത്ത ലേഖനം
'കെ.ടി.ആറിന് അടുത്ത് പോകാൻ നാഗാർജുന മകന്റെ ഭാര്യയായ സമാന്തയോട് ആവശ്യപ്പെട്ടു': വിവാദം, പ്രതികരിച്ച് നാഗാർജുന