അഭിറാം മനോഹർ|
Last Modified ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (17:54 IST)
നായകന്‍ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്ന സിനിമയെന്ന നിലയില്‍ ഇന്ത്യന്‍ സിനിമ തന്നെ ഉറ്റുനോക്കുന്ന സിനിമയാണ് തഗ്ലൈഫ്. കമല്‍ഹാസനൊപ്പം സിലമ്പരസനും ഒരു പ്രധാനവേഷത്തിലെത്തുന്ന ഗാങ്ങ്സ്റ്റര്‍ സിനിമ എന്നതിനപ്പുറം സിനിമയെ പറ്റി മറ്റ് സൂചനകള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. എങ്കിലും സിനിമയുടെ സാറ്റലൈറ്റ്,ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
തഗ് ലൈഫിന്റെ അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത് 149.7 കോടി രൂപയ്ക്കാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തമിഴ് സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടാണിത്. ഡെക്കാന്‍ ഹെറാള്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിക്രം സിനിമയ്ക്ക് ശേഷം കമല്‍ഹാസന്റെ മാര്‍ക്കറ്റ് വാല്യൂവില്‍ ഉണ്ടായ വര്‍ധനവും ഒപ്പം പൊന്നിയിന്‍ സെല്‍വത്തിന് ശേഷം മണിരത്‌നം ഒരുക്കുന്ന സിനിമ എന്നതുമാണ് തഗ് ലൈഫിന്റെ മാര്‍ക്കറ്റ് ഉയര്‍ത്തുന്നത്.
വിജയ് നായകനായെത്തിയ ഗോട്ട്(110 കോടി), സൂര്യ നായകനായെത്തുന്ന കങ്കുവാ(100 കോടി), അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി(95) എന്നീ സിനിമകളെയാണ് തഗ് ലൈഫ് പിന്നിലാക്കിയത്.