അനുബന്ധ വാര്‍ത്തകള്‍
- ഗര്‍ഭിണിയായിട്ട് മൂന്ന് മാസം; സന്തോഷവാര്‍ത്ത പങ്കുവെച്ച് പേളി മാണി
- മൂന്ന് മാസം ഗര്‍ഭിണിയാണ്, രണ്ടാമതും അമ്മയാകുന്ന സന്തോഷത്തില്‍ പേളി മാണി
- പ്രസവങ്ങള്‍ തമ്മില്‍ എത്ര വര്‍ഷത്തെ ഇടവേള വേണം? ഇക്കാര്യം അറിഞ്ഞിരിക്കാം
- കൂള്‍ ലുക്കില്‍ അശ്വതി ശ്രീകാന്ത്, പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
- ശരീരഭാരം കുറച്ച് നടി പാര്‍വതി, പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങളും വീഡിയോയും കാണാം
നിറവയറിൽ ഗ്ലാമറസായി ഇല്ലിയാന: ഫോട്ടോഷൂട്ട് വൈറൽ
തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ശ്രദ്ധ നേടിയ താരമാണ് ഇലിയാന ഡിക്രൂസ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന കാര്യം നടി ആരാധകരുമായി പങ്കുവെച്ചത്. തുടര്‍ന്ന് ഗര്‍ഭകാലത്തെ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നിറവയറില്‍ പുത്തന്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം.
ഇതാദ്യമായല്ല താരം സ്‌റ്റൈലിഷായി മറ്റേണിറ്റി ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. അതേസമയം ഗര്‍ഭിണിയാണെന്ന വിവരം താരം പങ്കുവെച്ചിരുന്നെങ്കിലും കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന കാര്യത്തില്‍ താരം ഇതുവരെയും വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. ഇക്കാര്യം ചോദിച്ച് നിരവധി പേര്‍ കമന്റുകളുമായി എത്തിയതോടെ കാമുകന്റെ ചിത്രങ്ങള്‍ ഇലിയാന അടുത്തിടെ പുറത്തുവിട്ടിരുന്നു.