മൂന്ന് മാസം ഗര്‍ഭിണിയാണ്, രണ്ടാമതും അമ്മയാകുന്ന സന്തോഷത്തില്‍ പേളി മാണി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ജൂലൈ 2023 (13:18 IST)
മലയാളത്തിന്റെ പ്രിയ താരതമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയത്തിലൂടെയാണ് ഇരുവരും കടന്നുപോകുന്നത്. രണ്ടാമതും അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പേളി.

ബിഗ് ബോസ് മലയാളം സീസണ്‍ 1 ല്‍ വച്ച് പരിചയപ്പെട്ട താരങ്ങള്‍ പിന്നീട് വിവാഹിതരാക്കുകയായിരുന്നു. കുടുംബത്തിലേക്ക് ഒരാള്‍ കൂടി കടന്നു വരുകയാണെന്ന് പേളി.ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഗര്‍ഭിണിയായ വിവരം പങ്കുവെച്ചത്.

മകള്‍ പറയുന്ന ഒരു വാചകമാണ് പേളി സന്തോഷവാര്‍ത്ത പങ്കുവെച്ചുകൊണ്ട് എഴുതിയത്. 'അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡിഡിയുടെ വയറ്റില്‍ ദോശ' -എന്നാണ് നടി എഴുതിയത്.'മനോഹരമായ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹം വേണം'-എന്നാണ് പേളി പറഞ്ഞത്. ഗര്‍ഭിണിയായി മൂന്നുമാസമായി എന്നും പേളി അറിയിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :