1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Hridayam movie

ഹൃദയം ആറാം ആഴ്ചയിലേക്ക്,ഒ.ടി.ടിയില്‍ എത്തിയിട്ടും സിനിമ കാണാന്‍ ആളുകള്‍

പ്രണവ് മോഹന്‍ലാല്‍
പ്രേക്ഷകര്‍ ഹൃദയംകൊണ്ട് ആശിര്‍വദിച്ച വിജയം എന്നാണ് ഹൃദയം ആറാം ആഴ്ചയില്‍ എത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ എഴുതിയത്. ഒ.ടി.ടിയില്‍ എത്തിയിട്ടും തിയേറ്ററുകളില്‍ ഹൃദയം കാണാന്‍ ആളുകളുണ്ട്. ചിത്രത്തിലെ മൂന്നാമത്തെ നായിക കൂടിയായ അന്നു ആന്റണിയെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയത്.
 
ആനന്ദത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിച്ചതിന് ശേഷം അന്നു ആന്റണിയെ മോളിവുഡില്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
 നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ നടി ഗംഭീര തിരിച്ചുവരവ് നടത്തി.
ആനന്ദത്തിനു ശേഷം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ മാസ്റ്റേഴ്സ് അന്നു എടുത്തിരുന്നു. ഏതാനും മാസങ്ങള്‍ നാടകാധ്യാപികയായി നടി ജോലിനോക്കി. 
2019 ഒക്ടോബറിലാണ് വിനീത് ശ്രീനിവാസന്‍ ഹൃദയത്തില്‍ അഭിനയിക്കാന്‍ നടിയെ വിളിച്ചത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മോഹന്‍ലാലിന്റെ പുതിയ സിനിമകള്‍ എപ്പോള്‍ പ്രഖ്യാപിക്കും ? മറുപടി നല്‍കി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍