പപ്പുവിന്റെ ഓര്‍മ്മകള്‍ക്ക് 22 വയസ്സ് , അച്ഛനെക്കുറിച്ച് മകന്‍ ബിനു പപ്പു
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 25 ഫെബ്രുവരി 2022 (09:05 IST)
കുതിരവട്ടം പപ്പു ഇന്നും സിനിമ പ്രേമികളുടെ മനസ്സില്‍ ജീവിക്കുന്നു. മിനിസ്‌ക്രീനിലൂടെ എല്ലാ ദിവസവും വന്ന് നമ്മളെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അദ്ദേഹം പോയി 22 വര്‍ഷങ്ങള്‍ പിന്നിട്ടു എന്നത് വിശ്വസിക്കാന്‍ ഒരുപക്ഷേ ആരാധകര്‍ക്ക് ആവുന്നുണ്ടാകില്ല. ഇതേ അവസ്ഥയിലാണ് മകന്‍ ബിനു പപ്പുവും. അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 22 വര്‍ഷം കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നാണ് ബിനു പറഞ്ഞത്.
'നിങ്ങള്‍ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 22 വര്‍ഷം കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല... നിങ്ങള്‍ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു... ലവ് യു അച്ഛാ '- ബിനു ബപ്പു കുറിച്ചു.
2014ല്‍ റിലീസ് ചെയ്ത ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ബിനു പപ്പു സിനിമയിലെത്തിയത്.ഗപ്പിയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'സൗദി വെള്ളക്ക'യില്‍ ശ്രദ്ധേയമായ വേഷത്തില്‍ നടന്‍ ഉണ്ട്.