ഒരിക്കല്‍ കൂടി കാണാം ലളിതയെയും വേണുവിനെയും, ഭീഷ്മപര്‍വ്വത്തില്‍ ഒന്നിച്ച് ഇരുവരും സ്‌ക്രീന്‍ പങ്കിടുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (11:11 IST)

ഒരിക്കല്‍ക്കൂടി നെടുമുടി വേണുവിനെയും കെ പി എ സി ലളിതയെയും ബിഗ് സ്‌ക്രീനില്‍ കാണാം.ഭീഷ്മപര്‍വ്വം മാര്‍ച്ച് മൂന്നിന് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത് ഇതുവരെയും കാണാനായി. കാര്‍ത്ത്യായനിയമ്മ എന്ന കഥാപാത്രമായി ലളിതയും ഇരവിപിള്ളയായി വേണുവും ഒരുമിച്ച് സ്‌ക്രീന്‍ പങ്കിടും.
ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായി മമ്മൂട്ടി സിനിമയില്‍ മുഴുനീളം ഉണ്ടാകും.തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വിവേക് ഹര്‍ഷനും നിര്‍വഹിക്കുന്നു.സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :