ആദ്യമായി ആസിഫും ജീത്തുജോസഫും, 'കൂമന്‍' ന് തുടക്കമായി, പൂജ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (14:23 IST)

പൂജ ചടങ്ങുകളോടെ ആസിഫ് അലിയുടെ 'കൂമന്‍' എന്ന ചിത്രത്തിന് തുടക്കമായി. ജീത്തു ജോസഫിനൊപ്പം നടന്‍ ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ കാണാം.
ടൈറ്റിലിനൊപ്പം മോഷന്‍ പോസ്റ്ററും നേരത്തെ പുറത്തു വന്നിരുന്നു.ഏറെ ദുരൂഹതയുണര്‍ത്തുന്നതാണ് പോസ്റ്റര്‍.

പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.രഞ്ജി പണിക്കര്‍, ബാബുരാജ് ആസിഫിനൊപ്പം സിനിമയില്‍ ഉണ്ടാകും.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :