ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കൂട്ടുകാരി, മമ്മൂട്ടി ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനര്‍; അക്ഷയ പ്രേംനാഥിന്റെ ജീവിതം അറിയുമോ?

രേണുക വേണു| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (10:20 IST)

ബാലതാരമായി എത്തി മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ നടിയാണ് നസ്രിയ നസീം. നടന്‍ ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി.

നസ്രിയയുടെ സിനിമ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ നിരവധിയാണെങ്കിലും ഓം ശാന്തി ഓശാന തന്നെയായിരിക്കും കൂടുതല്‍ ആരാധകര്‍ ഉള്ള ചിത്രം. നസ്രിയയുടെ വായാടി കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഓം ശാന്തി ഓശാന തിയറ്ററുകളില്‍ വന്‍ ഹിറ്റാകുകയും ചെയ്തു.


ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരിയുടെ കഥാപാത്രം അവതരിപ്പിച്ച അക്ഷയ പ്രേംനാഥിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അറിയപ്പെടുന്ന ഒരു കോസ്റ്റിയൂം ഡിസൈനറാണ് അക്ഷയ. മമ്മൂട്ടി ചിത്രം വണ്‍, ഷൈന്‍ നിഗം ചിത്രം കുര്‍ബാനി എന്നിവയില്‍ അക്ഷയ കോസ്റ്റിയൂം ഡിസൈനറായി വര്‍ക്ക് ചെയ്തിട്ടുണ്ട്.

1994 ഒക്ടോബര്‍ ഏഴിന് കൊച്ചിയിലാണ് അക്ഷയയുടെ ജനനം. കൊച്ചി കുസാറ്റില്‍ നിന്ന് ബി.ടെക്കും ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്ന് ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പൃഥ്വി രാജനാണ് ജീവിതപങ്കാളി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :