സമ്മര്‍ദ്ദള്‍ ഇല്ലാതാക്കാനുള്ള കിടിലന്‍ മരുന്ന്, മക്കളെ സ്‌നേഹിക്കുന്ന ജീവിതത്തിലെ അച്ഛന്റെ റോളില്‍ വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ജനുവരി 2022 (11:48 IST)

തുടക്കത്തില്‍ അച്ഛന്‍ ശ്രീനിവാസനെ പേരില്‍ അറിയപ്പെട്ടിരുന്ന വിനീത് ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളസിനിമയില്‍ തന്റെതായ ഇടം കണ്ടെത്തി.ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മ്മാതാവ് സിനിമയിലെ ഓരോ മേഖലയിലും അദ്ദേഹം നേട്ടമുണ്ടാക്കി.

മക്കളെ സ്‌നേഹിക്കുന്ന ജീവിതത്തിലെ അച്ഛന്റെ റോളില്‍ വിനീത് ശ്രീനിവാസന്‍ മനോഹരമാക്കുന്നുണ്ടെന്ന് തോന്നുന്നു. അവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും രസിച്ചും ഇങ്ങനെ വീട്ടില്‍ ഇരിക്കുമ്പോള്‍
തന്റെ സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.
മൂത്ത മകന്‍ വിഹാനും ഇളയ കുഞ്ഞിനെയും വിനീതിനൊപ്പം കാണാം.ചിത്രം പകര്‍ത്തിയത് മറ്റാരുമല്ല, ഭാര്യ ദിവ്യ തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :