അനുബന്ധ വാര്‍ത്തകള്‍
- ലൂസിഫറിന് നാല് വയസ് ! 'എമ്പുരാന്' ഈ വര്‍ഷം എത്തുമോ?
- 'മിഥുനം' മലയാളികള്‍ കാണാന്‍ തുടങ്ങിയിട്ട് 30 വര്‍ഷം ! സേതുമാധവനെയും സുലോചനയെയും മറന്നോ ?
- ആതിരപ്പള്ളി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രജനികാന്ത്, പുതിയ വിവരങ്ങള്‍
- മമ്മൂട്ടിയും മോഹൻലാലും എൻ്റെ സിനിമകളെ ഒതുക്കാൻ ശ്രമിച്ചു, ഏറ്റവും പരിശ്രമിച്ചത് മമ്മൂട്ടി: ഷക്കീല
- മോഹൻലാലിൻ്റെ താരപരിവേഷമുള്ള ചിത്രങ്ങൾക്ക് സ്പൂഫ് എന്നത് വർക്കായില്ല, ഏജൻ്റ് ഫാക്ടർ ജനം തള്ളി: ആറാട്ടിൻ്റെ പരാജയത്തെ പറ്റി ബി ഉണ്ണികൃഷ്ണൻ
പുലര്‍ച്ചെ നാലുമണി വരെ ഷൂട്ട് ,ഇന്നച്ചനെ കാണാന്‍ മോഹന്‍ലാല്‍ രാജസ്ഥാനില്‍ നിന്ന് കൊച്ചിയിലേക്ക്
വാര്‍ത്തകള്‍ പ്രചരിക്കുന്നു മുമ്പേ ഇന്നസെന്റിന്റെ മരണവിവരം മോഹന്‍ലാല്‍ അറിഞ്ഞിരുന്നു. അക്കാര്യം 'മലൈക്കോട്ടൈ വാലിബന്' ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി തയ്യാറായി നില്ക്കുന്ന ലാല്‍ സഹനടനായ ഹരീഷ് പേരടിയോട് പറഞ്ഞു.
ഹരീഷ് പേരടിയുടെ കുറിപ്പ്
ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേര് ചിത്രമാണ്...ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടന് രാജസ്ഥാനില്‍ എത്തുന്നത്..ആയിരത്തോളം കലാകാരന്മാര് പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവന്‍ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടന് എന്നോട് സ്വകാര്യമായി പറഞ്ഞു..'ഇന്നസെന്റേട്ടന് പോയി...വാര്‍ത്ത ഇപ്പോള്‍ പുറത്തുവരും...ഞാന്‍ പാട്ട് പാടി കഥാപാത്രമാവാന്‍ പോവുകയാണ് '..സിനിമയെന്ന സ്വപനത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിക്കാന്‍ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന...ഒരുപാട് ഓര്‍മ്മകള്‍ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാന്‍ ഇല്ലാതെ ഞാന്‍ ഒരു പ്രതിമയെ പോലെ നോക്കിനിന്നു...പുലര്‍ച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാന്‍ കൊച്ചിയിലേക്ക്..ഇന്നസെന്റ് സാര്‍...ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാന്‍ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങള്‍ ഉണ്ടാക്കിയ ചിന്തകള്‍ അത്രയും വലുതാണ്...പകരം വെക്കാനില്ലാത്തതാണ് ...സ്നേഹത്തോടെ