മോശം വാക്കുകള്‍ ഉപയോഗിച്ചു,നിശബ്ദമാക്കാന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്,'വിടുതലൈ' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (15:02 IST)
വെട്രി മാരന്‍ സംവിധാനം ചെയ്ത 'വിടുതലൈ' രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിന് എത്തുക. ആദ്യ ഭാഗം മാര്‍ച്ച് 31 ന് റിലീസ് ചെയ്യും. 2 മണിക്കൂര്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

'വിടുതലൈ 1' ന് കട്ട്സ് ഒന്നും ഇല്ലായിരുന്നു.എന്നാല്‍ രണ്ട് സീക്വന്‍സുകളിലായി നിരവധി മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും, അവ നിശബ്ദമാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു എന്നുമാണ് വിവരം.

സൂരി, വിജയ് സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :