കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (11:08 IST)
മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ മലയാള ചിത്രം ലൂസിഫറിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍.
മലയാളി സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ് 'എമ്പുരാന്‍.'ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
പൃഥ്വിരാജ് സിനിമ തിരക്കുകളിലാണ്. അദ്ദേഹം 'എമ്പുരാന്‍' ലൊക്കേഷന്‍ ഹണ്ടിലാണെന്നാണ് വിവരം. സിനിമയ്ക്ക് വേണ്ടി ഗുജറാത്തില്‍ പൃഥ്വിരാജ് പോയിരുന്നു.
സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്ന് ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയിട്ടായിരിക്കും മോഹന്‍ലാല്‍ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുക. ലൂസിഫര്‍ അവസാനിച്ചത് ഇതിനുള്ള സൂചന നല്‍കിക്കൊണ്ടാണ്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി പ്രമുഖ താരങ്ങള്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം സയീദ് മസൂദ് എന്ന കഥാപാത്രമായി രണ്ടാംഭാഗത്തിലും എത്തുമെന്നാണ് വിവരം.