അനുബന്ധ വാര്‍ത്തകള്‍
- പഴുവൂര് റാണിയായി ഐശ്വര്യ റായി,12 വര്‍ഷങ്ങള്‍ക്കു ശേഷം തമിഴ് സിനിമയിലേക്ക്, ഇരട്ട വേഷത്തില്‍ നടി
- കാര്‍ത്തിയുടെ 'വന്തിയ തേവന്'; 'പൊന്നിയിന്‍ സെല്വന്' ക്യാരക്ടര്‍ പോസ്റ്റര്‍
- കിടിലന്‍ ഫോട്ടോഷൂട്ടുമായി നടി ഐശ്വര്യ ലക്ഷ്മി
- ഹേ ഐശ്വര്യ ലക്ഷ്മി എന്നെ ഇങ്ങനെ നോക്കരുത്..., ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് നടന്‍ വിഷ്ണു വിശാല്‍
- ഐശ്വര്യ ലക്ഷ്മിയുടെ ദ്വിഭാഷാ ചിത്രം, ചിത്രീകരണം തെങ്കാശിയില്‍, വരുന്നത് സ്പോര്‍ട്സ് സിനിമ
ആദ്യരാത്രി, ഇത് അല്‍പ്പം വ്യത്യസ്തമായിരിക്കും,വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളില്‍, വരുന്നത് ദ്വിഭാഷാ ചിത്രം
വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ദ്വിഭാഷാ ചിത്രം 'ഗാട്ട ഗുസ്തി' ഒരുങ്ങുകയാണ്. സിനിമയിലും കേരളത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയായി ഐശ്വര്യ അഭിനയിക്കുന്നു. കഥയില്‍ വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നതെന്ന് വിഷ്ണു വിശാല്‍ പറഞ്ഞു.
ഐശ്വര്യയുടെ കഥാപാത്രമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും നടന്‍ കൂടി ചേര്‍ത്തു. നവദമ്പതികളായി വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും അഭിനയിക്കുന്നതിനിടെ ആ രംഗത്തെ കുറിച്ച് ഒരു അഭിമുഖത്തിനിടെ നടന്‍ തന്നെ പറഞ്ഞു.
'ഇത് കോമഡി നിറഞ്ഞ ഒരു രംഗമാണ്. തമിഴ് സിനിമയില്‍ ഞങ്ങള്‍ ഒരുപാട് ആദ്യരാത്രി രംഗങ്ങള്‍ കണ്ടിട്ടുണ്ടാകും, എന്നാല്‍ ഇത് അല്‍പ്പം വ്യത്യസ്തമായിരിക്കും,' വിഷ്ണു വിശാല്‍ പറഞ്ഞു.