കാര്‍ത്തിയുടെ 'വന്തിയ തേവന്‍'; 'പൊന്നിയിന്‍ സെല്‍വന്‍' ക്യാരക്ടര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ജൂലൈ 2022 (13:05 IST)
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' സെപ്റ്റംബര്‍ 30-ന് തിയറ്ററുകളില്‍ എത്തും.2022-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളില്‍ ഒന്നാണിത്.വിക്രത്തിന് പിന്നാലെ കാര്‍ത്തിയുടെ ക്യാരക്ടര്‍ പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.

വന്തിയ തേവന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.
വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, ശരത് കുമാര്‍, പ്രഭു, പ്രകാശ് രാജ്, ജയറാം, നാസര്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്.

മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :