പഴുവൂര്‍ റാണിയായി ഐശ്വര്യ റായി,12 വര്‍ഷങ്ങള്‍ക്കു ശേഷം തമിഴ് സിനിമയിലേക്ക്, ഇരട്ട വേഷത്തില്‍ നടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജൂലൈ 2022 (13:02 IST)
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ ഓരോ പോസ്റ്ററായി നിര്‍മാതാക്കള്‍ പുറത്തിറക്കുകയാണ്.ഐശ്വര്യ റായിയുടെ ഫസ്റ്റ്‌ലുക്കും റിലീസ് ചെയ്തു.പഴുവൂര്‍ റാണിയായ നന്ദിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഡബിള്‍ റോളില്‍ ഐശ്വര്യ റായി എത്തുന്നു എന്നതാണ് പ്രത്യേകത.

2018ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ 'ഫന്നെ ഖാന'ന് ശേഷം വേറൊരു സിനിമയിലും ഐശ്വര്യ റായി അഭിനയിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം നടിയുടെ റിലീസിന് ഒരുങ്ങുന്ന സിനിമയാണ് പൊന്നിയന്‍ സെല്‍വന്‍. 12 വര്‍ഷങ്ങള്‍ക്കു ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം.2010ല്‍ പുറത്തിങ്ങിയ എന്തിരന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ തമിഴ് ചിത്രം.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :