1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. hareesh peradi

ഇത് ഹരീഷ് പേരാടിയുടെ മകന്‍ അല്ല ! 53 വയസ്സുള്ള ആള്‍ 35ലെത്തി, കാര്യം നിസ്സാരം

hareesh peradi ഹരീഷ് പേരാടി
മലയാളം സിനിമയ്ക്ക് പുറത്തും നിരവധി ആരാധകരുള്ള നടനാണ് ഹരീഷ് പേരാടി.മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറില്‍ കൂടുതല്‍ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.മേക്കപ്പ്മാന്‍മാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാന്‍ സാധിച്ചു എന്ന് പറഞ്ഞുകൊണ്ട് തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍.
 
ഹരീഷ് പേരാടിയുടെ വാക്കുകള്‍:
 
'ഹരീഷ് പേരടി..53 വയസ്സായ ഒരു മദ്ധ്യ വയസ്‌ക്കന്‍.. മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളില്‍ അഭിനയിച്ചു...നല്ല മേക്കപ്പ്മാന്‍മാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാന്‍ സാധിച്ചിട്ടുണ്ട്... ഇനി അടൂര്‍ ഗോപാലകൃഷ്ണന്‍, ഹരിഹരന്‍, ജോഷി.. തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകള്‍ ക്ഷണിക്കുന്നു.
 
നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ പരിഗണിക്കുന്നതാണ്.. ഇത് അഹങ്കാരമല്ല... ആഗ്രഹമാണ്... സ്വകാര്യമായി നിങ്ങളെ വിളിക്കുന്നതിനേക്കാള്‍ നല്ലത് ഇതല്ലെ.. ഇത്തരം തുറന്ന് പറച്ചിലുകള്‍ ആണ് എനിക്കിഷ്ടം... എന്ന്... അഭിനയിച്ച് പുതി തീരാത്ത ഒരു അഭിനയ മോഹി... ഹരീഷ് പേരടി..''- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 
 
അടുത്ത ലേഖനം
Rocketry On Prime: ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'റോക്കട്രി', പ്രദര്‍ശന തീയതി