ഐശ്വര്യ ലക്ഷ്മിയുടെ ദ്വിഭാഷാ ചിത്രം, ചിത്രീകരണം തെങ്കാശിയില്‍, വരുന്നത് സ്‌പോര്‍ട്‌സ് സിനിമ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (14:57 IST)

ഐശ്വര്യ ലക്ഷ്മി മോളിവുഡിന് പുറത്ത് സജീവമാകുകയാണ്.തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.ചിത്രീകരണം തെങ്കാശിയിലാണ്. വിഷ്ണു വിശാല്‍ നായകനാകുന്ന 'ഗാട്ട ഗുസ്തി' ഒരു സ്പോര്‍ട്സ് ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്.

നിര്‍മ്മാതാക്കള്‍ ഐശ്വര്യ ലക്ഷ്മിക്ക് ഊഷ്മളമായ സ്വീകരണം നല്‍കി.
നടി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ലൊക്കേഷന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു.

ചെല്ല അയ്യാവ് സംവിധാനം ചെയ്യുന്ന ചിത്രം ഗുസ്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ്.ചെന്നൈയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും ചിത്രീകരണം ഉണ്ടെന്നും സംവിധായകന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :