1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. First look teaser of Amazon Prime web series Storm

ഹൃതിക് റോഷന്റെ വെബ് സീരിൽ പാർവതി തിരുവോത്ത് നായിക; 'സ്‌റ്റോം' ഫസ്റ്റ്‌ലുക്ക് ടീസർ പുറത്ത്

ഒടിടി പ്ലാറ്റ്‌ഫോമിൽ നിർമ്മാതാവ് എന്ന നിലയിൽ ഹൃത്വിക് റോഷൻ്റെ അരങ്ങേറ്റം കൂടിയാണ് ഈ സിരീസ്

Storm First look teaser, web series Storm,hrithik roshan, parvathy thiruvoth, സ്റ്റോം ഫസ്റ്റ് ലുക്ക് ടീസർ, വെബ് സീരീസ് സ്റ്റോം, ഹൃതിക് റോഷൻ, പാർവതി തിരുവോത്ത്
Parvathy Thiruvothu
ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷന്റെ നിർമാണ സംരംഭമായ വെബ് സീരീസ് 'സ്റ്റോം'ന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്. പാർവതി തിരുവോത്താണ് സീരിസിൽ പ്രധാനവേഷത്തിലെത്തുന്നത്. എച്ച്ആർഎക്‌സ് ഫിലിംസിന്റെ ബാനറിൽ ആമസോൺ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിർമിക്കുന്ന വെബ് സീരീസിൽ പാർവതിക്ക് പുറമേ സബാ ആസാദ്, അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ എന്നിവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 
 
ഫയര്‍ ഇന്‍ ദ് മൗണ്ടെൻസ്, ടബ്ബര്‍ എന്നീ സീരീസുകളൊരുക്കിയ അജിത്പൽ സിങ് ആണ് പരമ്പരയുടെ സംവിധാനം. അജിത്പാലിനൊപ്പം ഫ്രാൻസ്വ ലുണേൽ, സ്വാതി ദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർവ്വഹിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിൽ നിർമ്മാതാവ് എന്ന നിലയിൽ ഹൃത്വിക് റോഷൻ്റെ അരങ്ങേറ്റം കൂടിയാണ് ഈ സിരീസ്. മുംബൈ പശ്ചാത്തലത്തിലുള്ള കിടിലൻ ആക്ഷൻ രംഗങ്ങൾ ചേർന്നൊരു ഒരു ഹൈ-സ്റ്റേക്ക് ത്രില്ലർ ഡ്രാമയായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്.
 
പാർവതിയുടെ മൂന്നാമത്തെ ബോളിവുഡ് പ്രോജക്ടാണിത്. സിരീസിന്റെ സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തിൽ എണ്ണത്തിൽ കുറവ് ചിത്രങ്ങളാണ് പാർവതിക്ക് സമീപകാലത്ത് ലഭിച്ചിട്ടുള്ളതെങ്കിലും ഉള്ളൊഴുക്കും പുഴുവും പോലുള്ള മികച്ച ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.  തങ്കലാൻ അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലും സിരീസുകളിലും പാർവതി ഇതിനോടകം ഭാഗമായിട്ടുണ്ട്. 
അടുത്ത ലേഖനം
ഡീപ്ഫേക്കിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മോഹന്‍ലാല്‍