1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dulquer Salman birth day

'ദുല്‍ഖര്‍ സല്‍മാന്‍ സ്‌നേഹവും കരുതലുമുളള മനുഷ്യന്‍'; പിറന്നാള്‍ ആശംസകളുമായി റോഷന്‍ ആന്‍ഡ്രൂസ്

ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സിനിമാലോകം. അദ്ദേഹത്തിന് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യത്വവും സ്‌നേഹവും കരുതലും ഉള്ള ആളാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്നത്.
 
'സ്‌നേഹത്തോടുള്ള ഊഷ്മളമായ ഒരു ആലിംഗനം.എന്റെ അരവിന്ദ് കരുണാകരന് പിറന്നാള്‍ ആശംസകള്‍. ഉത്തമ നടനൊപ്പം പ്രവര്‍ത്തിച്ചു,മനുഷ്യത്വവും സ്‌നേഹവും കരുതലും ഉള്ള ആളാണ് അദ്ദേഹം എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ ദിവസം ആശംസിക്കുന്നു'- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
 
ഇക്കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദില്‍ സല്യൂട്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമ എന്നാണ് ചിത്രീകരണം കഴിഞ്ഞ ശേഷം റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞത്.
അടുത്ത ലേഖനം
അന്ന് ദുല്‍ഖറിന്റെ വക ഒരു തുക അക്കൗണ്ടില്‍ എത്തി,ആരോഗ്യ സ്ഥിതി അന്വേഷിച്ചു, ദുല്‍ഖര്‍ എന്ന മനുഷ്യനെ കുറിച്ച് നിര്‍മ്മല്‍ പാലാഴി