അനുബന്ധ വാര്‍ത്തകള്‍
- 'ദുല്‍ഖറിനെ അടുത്തറിഞ്ഞപ്പോഴാണ് ആ പദപ്രയോഗത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലായത്'; പിറന്നാള്‍ ആശംസകളുമായി മനോജ് കെ ജയന്‍
- ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന സിനിമ:റോഷന്‍ ആന്‍ഡ്രൂസ്
- പ്രിയദര്ശന് മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ, സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമാലോകം
- മഞ്ജുവാര്യരും ദിലീപും അല്ല, മീനാക്ഷി ദിലീപിന് കൂടുതല്‍ ഇഷ്ടം ഈ യുവനടനെ, താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ഒരേയൊരു മലയാള നടന്‍ !
- ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്'ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല ? റോഷന്‍ ആന്‍ഡ്രൂസ് ഹൈദരാബാദില്‍ !
അന്ന് ദുല്‍ഖറിന്റെ വക ഒരു തുക അക്കൗണ്ടില്‍ എത്തി,ആരോഗ്യ സ്ഥിതി അന്വേഷിച്ചു, ദുല്‍ഖര്‍ എന്ന മനുഷ്യനെ കുറിച്ച് നിര്‍മ്മല്‍ പാലാഴി
ഇന്ന് ജൂലൈ 28, ദുല്‍ഖറിന്റെ പിറന്നാള്‍. സിനിമാ ലോകത്തുള്ള ഓരോരുത്തരും അദ്ദേഹത്തിന് രാവിലെ മുതലേ ആശംസകള്‍ അറിയിച്ചു. എല്ലാവര്‍ക്കും പറയാനുള്ള ആശംസകള്‍ക്കപ്പുറം നടന്‍ നിര്‍മ്മല്‍ പാലാഴിയ്ക്ക് പറയാനുള്ളത് ദുല്‍ഖര്‍ എന്ന മനുഷ്യനെ കുറിച്ചാണ്.
നിര്‍മ്മല്‍ പാലാഴിയുടെ വാക്കുകളിലേക്ക്
'സലാല മൊബൈല്‍സ്'എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ല്‍ ആക്‌സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ dq വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്‌സ് ഏട്ടന്‍ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്‌നേഹവും കടപ്പാടും മാത്രം.ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ ദുല്‍ഖര്‍ സല്‍മാന്‍.'-നിര്‍മ്മല്‍ പാലാഴി കുറിച്ചു.
ജയസൂര്യ ചിത്രം ഫുക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ആണ് നിര്‍മല്‍ പാലാഴി. അപകടത്തിനു ശേഷം അദ്ദേഹം സിനിമയില്‍ സജീവമാകുകയാണ്.