'ദുല്‍ഖറിനെ അടുത്തറിഞ്ഞപ്പോഴാണ് ആ പദപ്രയോഗത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലായത്'; പിറന്നാള്‍ ആശംസകളുമായി മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ജൂലൈ 2021 (10:33 IST)
ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേരാന്‍ സിനിമാലോകം മത്സരിക്കുകയാണ്. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് നടന്‍ മനോജ് കെ ജയന്റെ കുറിപ്പ്. ദുല്‍ഖര്‍ സല്‍മാനൊപ്പം സല്യൂട്ട് ചിത്രത്തിലാണ് മനോജ് ഒടുവിലായി അഭിനയിച്ചത്.

'Gem of a Person'എന്ന പദപ്രയോഗത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത്,'ദുല്‍ഖര്‍ സല്‍മാന്‍' എന്ന എന്റെ പ്രിയപ്പെട്ട ചാലുവിനെ അടുത്തറിഞ്ഞപ്പോഴാണ് മലയാളത്തിന്റെ 'താര രാജകുമാരന്'നിങ്ങളുടെ സ്വന്തം കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാള്‍ എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.- മനോജ് കെ ജയന്‍ കുറിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :