ലെനയുമായി അജു വര്‍ഗീസിന്‍റെ ഓണത്തല്ല് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (22:14 IST)
അജു വർഗീസ് കൂട്ടുകെട്ടിൽ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രമാണ് 'സാജൻ ബേക്കറി സിൻസ് 1962'. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവന്നു.

പോസ്റ്ററിൽ ലെനയെയും അജു വർഗീസിനെയും ബേക്കറിയുടെ അടുക്കളയിൽ നിൽക്കുന്നതായി കാണാം. ബോബിൻ പി സാജൻ കഥാപാത്രമായി അജു എത്തുമ്പോൾ

ബെറ്റ്സിയായാണ് ലെന എത്തുന്നത്.

"ഓണത്തിന് തിരക്കുപിടിച്ച ജോലിയിൽ നിൽക്കുന്ന പെങ്ങൾ. വെറുതെ കേറി ചൊറിയുന്ന ഞാൻ. ഓണത്തല്ല്, ആഹാ അന്തസ്സ്"- അജു വർഗ്ഗീസ് കുറിച്ചു.

അരുൺ ചന്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ ഗണേഷ് കുമാറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുരു പ്രസാദ് എം‌ജി ഛായാഗ്രഹണവും അരവിന്ദ് മൻ‌മദൻ എഡിറ്റിംഗ് നിർവഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് റാന്നിയിൽ പൂർത്തിയായതായാണ് റിപ്പോർട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :