1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. El Nino has arrived in the Pacific Ocean

പസഫിക് സമുദ്രത്തില്‍ എല്‍ നിനോ എത്തി

Monsoon, Red Alert, Orange Alert, Kerala Rain, Kerala News
നിലവില്‍ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തില്‍ എല്‍ നിനോ  സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു  തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സമയത്ത് ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യത. സമുദ്രോപരിതലത്തിലെ താപവര്‍ധനവിനോട് അന്തരീക്ഷം പ്രതികരിച്ചു കഴിഞ്ഞിട്ടുള്ളതിനാല്‍ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകള്‍ ഇപ്പോള്‍ എല്‍ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി.
 
ജൂണ്‍ മാസത്തോടെ പസഫിക്കിലെ താപനില എല്‍ നിനോ പരിധിയെ മറികടന്നു. ഏപ്രില്‍-മെയ്-ജൂണ്‍ (AMJ) മാസങ്ങളിലെ മൂന്ന് മാസത്തെ ശരാശരി താപനില വ്യതിയാനം എല്‍ നിനോ പരിധിയായ 0.5  ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. കാലവര്‍ഷ സീസണില്‍ മിതമായതോ ശക്തമായതോ ആയ (Moderate to Strong) എല്‍ നിനോ- യ്ക്ക് സാധ്യത 
 
നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 'ന്യൂട്രല്‍' (Neutral IOD) അഥവാ സാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കാലവര്‍ഷം അവസാനിക്കുന്നത് വരെ ഈ ന്യൂട്രല്‍ അവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്ന് മണ്‍സൂണ്‍ മിഷന്‍ കപ്പിള്‍ഡ് ഫോര്‍കാസ്റ്റ് സിസ്റ്റം (MMCFS) സൂചിപ്പിക്കുന്നു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എല്‍ നിനോയുടെ വരവ് ഐഎംഡി സ്ഥിരീകരിച്ചു; ഇന്ത്യയിലെ മണ്‍സൂണിന് സംഭവിക്കാന്‍ പോകുന്നത് ഇതാണ്