1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Director thulasidas misbehaved actress geetha vijayan

രാത്രിയിൽ വാതിൽ മുട്ടുന്ന സംവിധായകൻ തുളസിദാസോ? പരാതിയുമായി രണ്ട് നടിമാർ, വെളിപ്പെടുത്തലുമായി നടി ഗീതാ വിജയൻ

Geetha Vijayan, Thulasidas
Geetha Vijayan, Thulasidas
സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതരമായ ആരോപണവുമായി നടി ഗീതാ വിജയന്‍. 1991ല്‍ ചാഞ്ചാട്ടം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകനില്‍ നിന്നും ദുരനുഭവം ഉണ്ടായതായി ഗീതാ വിജയന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ശ്രീദേവിക എന്ന നടി തുളസീദാസില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുള്ളതായി ഗീതാ വിജയന്‍ വ്യക്തമാക്കിയത്. 
 
 സംവിധായകന്‍ രാത്രിയില്‍ കതകിന് തട്ടുന്നത് പതിവായിരുന്നുവെന്നും പ്രതികരിച്ചതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഗീതാ വിജയന്‍ വ്യക്തമാക്കി. 2007ല്‍ തുളസീദാസ് സംവിധാനം ചെയ്ത അവന്‍ ചാണ്ടിയുടെ മകന്‍ എന്ന സിനിമയുടെ ചിത്രീകരണസമയത്തായിരുന്നു നടി ശ്രീദേവികയ്ക്ക് മോശം അനുഭവമുണ്ടായത്. അമ്മയില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതില്‍ കാര്യമായ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഈ പരാതി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെയാണ് തനിക്കും സംവിധായകനില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി ഗീതാ വിജയന്‍ വ്യക്തമാക്കിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
എല്ലാം വരട്ടെ ഒപ്പം നിൽക്കാമെന്നാണ് ഉർവശി പറഞ്ഞത്: മാല പാർവതി