അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (13:50 IST)
ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നിട്ടും
സിനിമ നയ രൂപീകരണ സമിതിയില്‍ നിന്നും എം മുകേഷ് എംഎല്‍എയെ മാറ്റാതെ സര്‍ക്കാര്‍. മുകേഷിനെതിരെ കൂടുതല്‍ പരാതികള്‍ രംഗത്ത് വന്നിട്ടും സമിതിയില്‍ അംഗമാക്കിയതിനെതിരെ പ്രതിഷേധം കടുക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
ആദ്യം മുതല്‍ തന്നെ മുകേഷ് കമ്മിറ്റില്‍ അംഗമായിരുന്നു. കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ സമിതിയില്‍ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. ഇത്തരം ആരോപണം നേരിടുന്ന വ്യക്തിയെ എങ്ങനെ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് നയങ്ങള്‍ രീപികരിക്കാനുള്ള സമിതിയില്‍ അംഗമാക്കാമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിനിടെ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയുമടക്കമുള്ള സംഘടനകള്‍ മുകേഷിനെതിരെ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്.