1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Director PK Rajmohan passed away

സംവിധായകന്‍ മരിച്ച നിലയില്‍, കോവിഡ് ഉണ്ടോയെന്ന് പരിശോധിക്കും

പി കെ രാജ്മോഹൻ
അഴൈപ്പിതഴ് എന്ന തമിഴ് ചലച്ചിത്രം ഒരുക്കി ശ്രദ്ധ നേടിയ തമിഴ് ചലച്ചിത്ര സംവിധായകൻ പി കെ രാജ്മോഹൻ(47) അന്തരിച്ചു. ചെന്നെ കെ കെ നഗറിലെ വസതിയിൽ വെച്ച് ഹൃദയസ്‌തംഭനം മൂലമാണ് മരണം.
 
പി കെ രാജ്മോഹൻ തൻറെ സുഹൃത്തായ ഒരാളുടെ വീട്ടിൽ നിന്നാണ് പതിവായി ഉച്ചഭക്ഷണം കഴിക്കാറുള്ളത്. പതിവ് സമയം കഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാൻ എത്താത്തതിനെ തുടർന്ന് സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് വീട്ടിൽ രാജ്മോഹനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
കേദായം എന്ന പുതിയ സിനിമ പുറത്തിറങ്ങാൻ ഇരിക്കുന്നതിനിടയിലാണ് മരണം.
അടുത്ത ലേഖനം
തൃഷ‌യ്‌ക്ക് പിറന്നാള്‍, നന്ദി പറയാന്‍ വാക്കുകളില്ലെന്ന് താരറാണി !