ലോ‌ക്ക് ഡൌണ്‍ കഴിഞ്ഞാല്‍ ദുല്‍ക്കര്‍ സല്‍‌മാന്‍ - റോഷന്‍ ആന്‍ഡ്രൂസ് ചിത്രം‍, ഒരു തകര്‍പ്പന്‍ ത്രില്ലര്‍ !

സുബിന്‍ ജോഷി| Last Modified തിങ്കള്‍, 4 മെയ് 2020 (13:29 IST)
ദുൽഖർ സൽമാൻറെ അടുത്ത ചിത്രം റോഷൻ ആൻഡ്രൂസിനോടൊപ്പം. റോഷൻ ആൻഡ്രൂസാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ബോബി - സഞ്ജയ് കഥ എഴുതുന്ന ത്രില്ലർ സിനിമയാണ്. 2013ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം മുംബൈ പോലീസിന്റെ ഏഴാം വാർഷിക ദിനത്തിലെഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പുതിയ സിനിമയുടെ വിവരം പങ്കുവെച്ചത്.

“ഏഴു വർഷങ്ങൾ!!!! മൈ ഗോഡ് !! ഇന്നും ജനങ്ങൾ ഈ വർക്കിനെ കുറിച്ച് സംസാരിക്കുന്നു. വളരെ നന്ദി ബോബി-സഞ്ജയ്, പൃഥി, ജയ, റഹ്മാൻ, കുഞ്ചൻ ചേട്ടാ… അപർണ, ഹിമ, ഡിഒപി ദിവാ, ആർട്ട് സിറിൽ എന്റെ എല്ലാ ടെക്നീഷ്യൻമാർക്കും നന്ദി. എന്റെ നിർമ്മാതാക്കളായ നിസാദ്, നിയാസ്, നിവാസ് എന്നിവരോട് ഒരു വലിയ നന്ദി.... ഒരു ടണ്‍ നന്ദി” - റോഷൻ ആൻഡ്രൂസ് ഫേസ്ബുക്കിൽ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :