ഗ്രൂപ്പ് ചാറ്റിനിടെ മോശം പരാമർശം, നടനെതിരെ നിയമനടപടിക്കൊരുങ്ങി രഞ്ജിനി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 മെയ് 2020 (15:31 IST)
വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റിനിടെ തന്നെക്കുറിച്ച് മോശം പരാമർശം നടത്തിയ നടനെതിരെ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി.വാസുദേവൻ എന്ന നാടക നടനെതിരെയാണ് പരാതി. ഇരുവരും അംഗങ്ങളായ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ വാസുദേവന്‍ മോശം ഭാഷയില്‍ സംസാരിച്ചുവെന്നും അത് രഞ്ജിനിയെ പ്രകോപിപ്പിച്ചുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം വന്ന വാർത്ത. വാസുദേവനെതിരേ നടി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും വാർത്ത പ്രചരിച്ചിരുന്നു.

എന്നാൽ പരാതിയിൽ താൻ കേസ് കൊടുത്തിട്ടില്ലെന്നും നിയമപരമായ നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിനി പറഞ്ഞു. വിശദീകരണം നൽകാനുള്ള അവസരമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.എന്നാൽ ഇതുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ താന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും നടി വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പത്രക്കുറിപ്പിലൂടെ കാര്യങ്ങൾ വിശദമാക്കുമെന്നും രഞ്ജിനി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :