1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dileep Kavya Mahalakshmi

ദിലീപിന്റെ മടിയിലിരുന്ന് ചിണുങ്ങി കരയുന്ന മഹാലക്ഷ്മി, കരഞ്ഞു തളര്‍ന്ന് മീനാക്ഷിയുടെ തോളില്‍ കിടന്നു; തങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചെന്ന് ദിലീപും കാവ്യയും

Dileep
തങ്ങളുടെ കുഞ്ഞുമകള്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച സന്തോഷവാര്‍ത്ത പങ്കുവച്ച് ദിലീപും കാവ്യ മാധവനും. ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് മഹാലക്ഷ്മിയെ കൊണ്ടുവന്ന് ആദ്യാക്ഷരം കുറിച്ചത്. ദിലീപിന്റെ മടിയില്‍ ഇരുന്ന് ആദ്യാക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. 
 
ദിലീപിന്റെ മടിയില്‍ ഇരുന്ന് ചിണുങ്ങി കരയുന്ന മഹാലക്ഷ്മിയെ ചിത്രത്തില്‍ കാണാം. കാവ്യ മാധവനും ദിലീപിന്റെ മൂത്ത മകള്‍ മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. എല്ലാവരും ഒന്നിച്ചുള്ള കുടുംബ ചിത്രവും ദിലീപ് പങ്കുവച്ചു. കരഞ്ഞു തളര്‍ന്ന് മീനാക്ഷിയുടെ തോളില്‍ കിടക്കുന്ന മഹാലക്ഷ്മിയെയാണ് കുടുംബ ചിത്രത്തില്‍ കാണുന്നത്. 
 
'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം,' ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആദ്യാക്ഷരം കുറിച്ച് ദിലീപിന്റെ മകള്‍ മഹാലക്ഷ്മി, ചിത്രങ്ങള്‍