1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Actress assault case dileep's driver joins opposition

നടിയെ ആക്രമിച്ച കേസ്, ദിലീപിന്റെ ഡ്രൈവർ കൂറുമാറി

ദിലീപ്
നടിയ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി. ഇയാൾ കൂറുമാറി പ്രതിഭാഗത്ത് ചേർന്നു. കേസിലെ നിർണായ സാക്ഷിയായ അപ്പുണ്ണി കൂറുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷൻ ഇന്നലെ ക്രോസ് വിസ്‌താരം നടത്തി.
 
 കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച തുടരും.കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയത്. 2017 ഫെബ്രുവരിയില്‍ നെടുമ്പാശേരിക്കു സമീപം അത്താണിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. നടൻ ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തില്‍ എത്തിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
 
അടുത്ത ലേഖനം
സെൻസെക്‌സ് ആദ്യമായി 61,000 കടന്നു, രണ്ടാം പാദ ഫലത്തിന് പിന്നാലെ ഇൻഫോസിസ് ഓഹരികളിൽ കുതിപ്പ്