ഹോമിന് ശേഷം വീണ്ടും ഇന്ദ്രന്‍സിനൊപ്പം,നടന്റെ സെറ്റിലെ പെരുമാറ്റം കണ്ടു പലരും പലതും പഠിക്കേണ്ടതുണ്ടെന്ന് നിര്‍മ്മാതാവ് ഷിബു ജി. സുസീലന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (14:34 IST)

ഹോമിന് ശേഷം വീണ്ടും ഇന്ദ്രന്‍സിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് നിര്‍മ്മാതാവ് ഷിബു ജി. സുസീലന്‍.ഇന്ദ്രന്‍സിന്റെ സെറ്റിലെ പെരുമാറ്റം കണ്ടു പലരും പലതും പഠിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.

'#HOME കഴിഞ്ഞിട്ട്...ഞങ്ങള്‍ വീണ്ടും ഒരു കുടകീഴില്‍.കഴിഞ്ഞ ഓണത്തിന് ലോകം മുഴുവന്‍ കണ്ട ഏക മലയാള സിനിമയിലെ ഈ നടന്റെ സെറ്റിലെ പെരുമാറ്റം കണ്ടു പലരും പലതും പഠിക്കേണ്ടതുണ്ട്.

വന്ന വഴിയും കൂടെ നിന്നവരെയും ഓര്‍ത്തുകൊണ്ട് ഇന്ദ്രന്‍സ് ചേട്ടന്‍ എന്നും മുന്നില്‍ തന്നെയാണ്.'-ഷിബു ജി. സുസീലന്‍ കുറിച്ചു.

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'വാമനന്‍'.നവാഗതനായ എ.ബി.ബിനില്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് ബാബു തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു.ഹൊറര്‍ സൈക്കോ ത്രില്ലറായി ചിത്രം ഒരുങ്ങുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :