അനുബന്ധ വാര്‍ത്തകള്‍
- 'സിഐഡി മൂസ 2'ല്‍ നായികയാകാന്‍ ഭാവന എത്തുമോ ?
- സങ്കടം മാറിയ നിമിഷം,മിന്നല്‍ മുരളിയിലെ അച്ഛനും മകനും, ലൊക്കേഷന്‍ ചിത്രങ്ങള്‍
- 2017 ന് ശേഷം ആ ഫോണുകള്‍ ദിലീപ് മാറ്റി; അന്വേഷണസംഘം ചോദിച്ചിട്ടും ഫോണ്‍ കൊടുക്കാതെ നടന്, ഒളിച്ചുകളി തുടരുന്നു
- അന്വേഷണസംഘം ദിലീപിന്റെ അറസ്റ്റിലേക്ക്? ഇന്ന് ജാമ്യം നിഷേധിച്ചാല്‍ ജനപ്രിയന് കുരുക്ക്
- നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി
ദിലീപ് തയ്യാറായാല്‍ സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം:ജോണി ആന്റണി
ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത സി.ഐ.ഡി മൂസ 2003 ലാണ് പുറത്തിറങ്ങിയത്.ദിലീപ്, മുരളി, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഭാവന തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ടായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള സാധ്യതയെക്കുറിച്ച് സംവിധായകന്‍ തന്നെ തുറന്നു പറയുകയാണ്.
സിഐഡി മൂസ തന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നുവെന്ന് ജോണി ആന്റണി. ദിലീപ് രണ്ടാം ഭാഗം ചെയ്യാന്‍ തയ്യാറാണെങ്കില്‍ അടുത്ത ദിവസം തന്നെ പ്രൊജക്റ്റിന് തുടക്കമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ ഭാഗത്തിലെ ഒട്ടുമിക്ക പ്രമുഖ നടന്മാരും ഇന്ന് നമ്മോടൊപ്പമില്ലാത്തതിനാല്‍ 'സിഐഡി മൂസ'യുടെ രണ്ടാം ഭാഗം ശരിക്കും വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും ജോണി ആന്റണി പറഞ്ഞു. ഫിലിം മേക്കിങ്ങില്‍ തന്റെ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കിയത് ദിലീപാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.